Site iconSite icon Janayugom Online

എറണാകുളത്ത് പതിനഞ്ചുകാരി ഗർഭിണിയായി; വിവരം മറച്ച് വച്ച് കുടുംബം, 55കാരൻ അറസ്റ്റിൽ

എറണാകുളത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 55കാരൻ അറസ്റ്റിൽ. ചെമ്പറക്കിയിൽ പത്താം ക്ലാസ് വിദ്യാർഥിയെയാണ് അയൽവാസിയായ തമിഴ്നാട് സ്വദേശി രാജൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. എന്നാൽ കുട്ടി പീഡനത്തിനിരയായതും ഗർഭിണിയായ വിവരവും കുടുംബം മറച്ചുവെയ്ക്കുകയായിരുന്നു. പെൺകുട്ടിയെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്നുളള വിവരം അറിയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം അടക്കം ലൈംഗികമായി പീഡിപ്പിച്ചതിന് കേസെടുത്തു.

Exit mobile version