Site iconSite icon Janayugom Online

ബംഗളൂരുവിൽ 150 കോടി രൂപയുടെ ചിട്ടി തട്ടിപ്പ്; ആലപ്പുഴ സ്വദേശികളായ ദമ്പതികൾ മുങ്ങി

ബംഗളൂരുവിൽ 150 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയ ആലപ്പുഴ സ്വദേശികളായ ദമ്പതികൾ മുങ്ങിയാതായി പരാതി. കുട്ടനാട് രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ബംഗളൂരുവിലെ ഫ്ലാറ്റ് ഉള്‍പ്പെടെ വിറ്റ് ഒളിവിൽ പോയത്. ബംഗളൂരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളാണ് ഇരുവരും.

ആരാധനാലയങ്ങൾ വഴിയും റസിഡൻസ് അസോസിയേഷനുകൾ വഴിയുമാണ് ടോമിയും ഷൈനിയും ചിട്ടിയിൽ ആളുകളെ ചേർത്തിരുന്നത്. നിരവധി മലയാളികൾ ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് രാമമൂർത്തി പൊലീസിൽ പരാതി നൽകുവാൻ എത്തിയത്.2003 മുതൽ പ്രവർത്തിക്കുന്ന ഈ ചിട്ടി കമ്പിനി ബാങ്ക് പലിശയേക്കാൾ ഇരട്ടി നൽകിയാണ് ആളുകളെ ആകർഷിച്ചത്. സ്ഥാപനത്തിന്റെ രേഖകളിൽ 1600 ഓളം ഇടപാടുകാരുണ്ട്. അതിനാൽ തട്ടിപ്പിന്റെ വ്യാപ്‌തി ഇനിയും കൂടിയേക്കും. 

Exit mobile version