Site iconSite icon Janayugom Online

150 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തു

vaccinevaccine

രാജ്യത്ത് ഇതുവരെ 150 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ വാക്സിൻ എടുക്കേണ്ട ജനസംഖ്യയുടെ 91 ശതമാനത്തിന് ഒരു ഡോസ് വാക്സിനും 66 ശതമാനത്തിന് രണ്ട് ഡോസ് വാക്സിനും നൽകി. 15 മുതൽ 18 വയസുവരെയുള്ള 22 ശതമാനത്തിനും ഒരു ഡോസ് വാക്സിൻ നൽകി. അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,100 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,52,26,386 ആയി ഉയർന്നു. 3,71,363 സജീവ കേസുകളാണ് ഉള്ളത്. 302 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 4,83,178 ആയി. 

മഹാരാഷ്ട്രയിൽ പുതുതായി റിപ്പോർട്ട് ചെയ്ത 36,265 കേസുകളിൽ 20,971ഉം മുംബൈയിലാണ്. ഡൽഹിയിലും പ്രതിദിന കോവിഡ് വ്യാപനത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 17,335 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ 15 ശതമാനം വർധനവാണ് ഉണ്ടായത്. കർണാടകയിൽ 8,449 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് വ്യാഴാഴ്ചയിലെ കണക്കിനേക്കാൾ 68 ശതമാനം കൂടുതലാണ്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 107 പേർക്ക് ഒമിക്രോണും സ്ഥിരീകരിച്ചു. 

ENGLISH SUMMARY:150 crore vac­cine dos­es were distributed
You may also like this video

Exit mobile version