Site iconSite icon Janayugom Online

ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ 150 ശതമാനം വര്‍ധനവ് ; ജാഗ്രത

കഴി‍ഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം 150 ശതമാനം വര്‍ധിച്ചതായി ലോകാരോഗ്യ സംഘടന. ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്.ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ജനുവരി 23 വരെയുള്ള ഒരാഴ്ചയ്ക്കിടെ ഇന്ത്യയില്‍ 15,94,160 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച ഇത് 6,38,872 ആയിരുന്നു. ഇന്ത്യയില്‍ ഇന്നലെമാത്രം 3,06,063 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2 ശതമാനം കുറവാണിത്. 

കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മൊറോക്കോയിലാണ്. ഒരാഴ്ചയ്ക്കിടെ 45 ശതമാനം കേസുകളുടെ വര്‍ധനവാണ് ഇവിടെ രേഖപ്പെടുത്തിയത്. ലെബനന്‍, ടുനിഷ്യ എന്നിവിടങ്ങളിലും കോവിഡ് കേസുകളുടെ വ്യാപനം രൂക്ഷമായി.
eng­lish sum­ma­ry; 150 per­cent increase in covid cas­es in India
You may also like this video;

Exit mobile version