Site icon Janayugom Online

അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിച്ച 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിച്ച 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 78 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.വിമാനത്തിലുണ്ടായിരുന്ന 78 പേരിൽ 53 പേർ അഫ്​ഗാൻ പൗരന്മാരായിരുന്നു. 25 പേരാണ് ഇന്ത്യക്കാർ. ഇവരെ ഡൽഹിയിലെ ക്വാറന്റീൻ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അഫ്​ഗാനിൽ നിന്ന് വരുന്നവർ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് നേരത്തെ കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അഫ്​ഗാനിസ്താനിലെ സാഹചര്യം കണക്കിലെടുത്ത് വിമാനത്തിൽ കയറുന്നതിന് മുൻപായുള്ള കവിഡ് ടെസ്റ്റ് ഒഴിവാക്കിയിരുന്നു. യാത്രയ്ക്കിടെ കോവിഡ് ലക്ഷണങ്ങളോ,കോവിഡ് പോസിറ്റീവ് ആവകുയോ ചെയ്യുന്നവരെ ഉടൻ നേരെ ഡൽഹി കോാവി‍ഡ് കെയർ സെന്ററിലേക്കാകും കൊണ്ടുപോവുക.

അതേസമയം, കാബൂളിൽ നിന്നുള്ള ഒഴിപ്പിയ്ക്കൽ നടപടികൾ ഓഗസ്റ്റ് 31 ന് മുൻപ് പൂർത്തിയാക്കാൻ തിരുമാനിച്ചിരിക്കുകയാണ് ഇന്ത്യ. അഫ്ഗാനിൽ ഉള്ള ഇന്ത്യക്കാരോട് എത്രയും വേഗം മടകയാത്രയ്ക്ക് തയ്യാറാകാൻ നിർദേശിച്ചു. അഫ്ഗാനിൽ ഇന്ത്യ നടത്തുന്ന രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. പ്രതിദിനം രണ്ട് വിമാനങ്ങളാണ് കാബൂളിൽ നിന്ന് ഡൽഹിയിൽ എത്തുന്നത്.
eng­lish summary;16 con­firmed covid in afghan evacuation
you may also like this video;

Exit mobile version