Site iconSite icon Janayugom Online

ഇടുക്കി ആനച്ചാലിൽ സ്‌കൈ ഡൈനിങ്ങിൽ 16 പേർ കുടുങ്ങി; രക്ഷാ പ്രവർത്തണം തുടരുന്നു

ഇടുക്കി ആനച്ചാലിൽ സ്‌കൈ ഡൈനിങ്ങിൽ 16 പേർ കുടുങ്ങി. വിനോദ സഞ്ചാരികളാണ് കുടിങ്ങിയത്. ഫയർ ഫോഴ്‌സ് ഉൾപടെയെത്തി രക്ഷാ പ്രവർത്തണം തുടരുകയാണ്. സ്വകാര്യ വിനോദ സഞ്ചാര കേന്ദ്രത്തിൽ ഒന്നരമണിക്കൂറായി ഇവർ അന്തരീക്ഷത്തിൽ കുടുങ്ങി കിടക്കുകയാണ്.

ക്രെയിനിന്റെ സഹായത്തോടെ ഡൈനിങ് ടേബിളടക്കം ഘടിപ്പിച്ച പ്രത്യേക പ്‌ളാറ്റ്‌ഫോം ആളുകള്‍ കയറിയശേഷം മുകളിലേക്ക് ഉയര്‍ത്തുകയും അവിടെവെച്ച് ഭക്ഷണം നല്‍കുന്നതുമാണ് സ്‌കൈ ഡൈനിങ്. ഇതില്‍ ക്രെയിനിന് തകരാര്‍ സംഭവിച്ചതോടെയാണ് വിനോദസഞ്ചാരികള്‍ മുകളില്‍ കുടുങ്ങിപ്പോയത്.

Exit mobile version