Site icon Janayugom Online

മധ്യപ്രദേശില്‍ വാക്സിനെടുത്ത 16 കാരൻ കുഴഞ്ഞുവീണു: അന്വേഷണം ആരംഭിച്ചു

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച 16 കാരൻ കുഴഞ്ഞുവീണു. മധ്യപ്രദേശിലെ മൊറേന സ്വദേശിയായ പില്ലുവാണ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതിനുശേഷം കുഴഞ്ഞുവീണത്. തലകറങ്ങി വീണതിന് പിന്നാലെ കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും വന്നതായും റിപ്പോർട്ടുകളുണ്ട്. 

കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ രാജ്യത്ത് കൊടുത്തു തുടങ്ങിയിട്ടില്ല. അതിനിടെ എങ്ങനെയാണ് കുട്ടിയ്ക്ക് കുത്തിവയ്പ്പ് ലഭിച്ചതെന്ന് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. പില്ലുവിനെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയ്ക്ക് അപസ്മാരമോ അതിനുസമാനമായ മറ്റെന്തെങ്കിലും അസുഖങ്ങളോ ഉണ്ടോ എന്നറിയുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. രാജ്യത്ത് 12 വയസിനു മുകളിലുള്ള കുട്ടികൾക്ക് നൽകുന്നതിനായി സിഡസ് കാഡിലയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ കുത്തിവയ്പ്പ് ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

ENGLISH SUMMARY:16-year-old fell down due to vac­ci­nat­ed: Inves­ti­ga­tion begins
You may also like this video

Exit mobile version