Site iconSite icon Janayugom Online

ഡല്‍ഹിയില്‍ 16കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്: പ്രതി സാഹില്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ പതിനാറുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നാണ് 20 കാരനായ പ്രതി സാഹിലിനെ പൊലീസ് പിടികൂടിയത്. പ്രതിയെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണെന്നാണ് സൂചന.

കൊല്ലപ്പെട്ട സാക്ഷി ദീക്ഷിതിന്റെ വീടിന് സമീപത്തു വെച്ചാണ് അതിക്രൂരകൊല ചെയ്തത്. പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തിയ പ്രതി 20 ലേറെ തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. നിലത്തു വീണ പെണ്‍കുട്ടിയുടെ തലയില്‍ വലിയ കല്ലുകൊണ്ട് ഇടിച്ച് മരണം ഉറപ്പാക്കിയത്. ആളുകള്‍ കാണ്‍കെയായിരുന്നു പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. അരുംകൊലയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നു. പ്രതിയെ കണ്ടെത്താന്‍ ആറു പൊലീസ് ടീമിനെയാണ് നിയോഗിച്ചത്. 

Eng­lish Summary;16-year-old girl bru­tal­ly mur­dered in Del­hi: Accused Sahil arrested

You may also like this video

Exit mobile version