Site icon Janayugom Online

രാജ്യത്ത് 16,103 പുതിയ കോവിഡ് കേസുകൾ

രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ കുറവ്. ഇന്നലെ 16,103 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളിൽ ഏകദേശം ആയിരം പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 17,092 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്നലെ 31 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 13,929 പേർ കൂടി രോഗമുക്തി നേടി. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,11,711 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു.

Eng­lish sum­ma­ry; 16,103 new covid case in india

You may also like this video;

Exit mobile version