Site icon Janayugom Online

രാജ്യത്ത് 16,678 പുതിയ കോവിഡ് കേസുകൾ

രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,678 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,36,22,651 ആയി.

നിലവിൽ 1,30, 713 പേർ ചികിത്സിയിലുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പേരാണ് കോവിഡ‍് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,428 ആയി ഉയര്‍ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.99 ശതമാനം ആയി.

Eng­lish sum­ma­ry; 16,678 new covid cas­es in the country

You may also like this video;

Exit mobile version