കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,685 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4,30, 16,372 ആയി. 83 പുതിയ കോവിഡ് മരണങ്ങൾ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,16,755 ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.7 ശതമാനമാണ്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0. 24 ശതമാനമായി. അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്കും 0. 33 ശതമാനമാണ്. 24 മണിക്കൂറിനുള്ളിൽ 897 കേസുകളുടെ കുറവ് സജീവ കോവിഡ് കേസുകളിൽ ഉണ്ടായി.
english summary;1685 new covid cases in india
you may also like this video;