Site icon Janayugom Online

രാജ്യത്ത് 17,092 പുതിയ കോവിഡ് കേസുകൾ; 29 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,092 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 14,684 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,09,568 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 29 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനമായും ഉയർന്നു. രാജ്യത്തെ കോവിഡ് രോഗികളിൽ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലാണ്. കോവിഡ് ബാധിച്ച് ഒമ്പതു വയസ്സുള്ള കുട്ടിയും ഇന്നലെ മരിച്ചു.

ഡൽഹിയിൽ ഇന്നലെ 813 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ടിപിആർ 5.30 ആണ്. മൂന്നുപേരാണ് തലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ബംഗാളിലും വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്നലെ 1739 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Eng­lish summary;17,092 new covid cas­es in india

You may also like this video;

Exit mobile version