Site icon Janayugom Online

രാജ്യത്ത് ഇന്നും 18,000 കടന്ന് കോവിഡ് രോഗികൾ

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,257 പേർക്കാണ് പുതുതായി രോഗം ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ മണിക്കൂറുകളിൽ 42 പേരാണ് കോവി‍ഡ് ബാധയെ തുടർന്ന് മരിച്ചത്. 14,553 പേർ കൂടി രോഗമുക്തി നേടിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

നിലവിൽ 1,28,690 പേരാണ് ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.22 ശതമാനമാണെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

Eng­lish summary;18,000 new covid cas­es in india

You may also like this video;

Exit mobile version