Site icon Janayugom Online

രാജ്യത്ത് 18,840 പുതിയ കോവിഡ് കേസുകൾ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 18,840 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 16,104 പേർ കോവിഡിൽ നിന്നും രോഗമുക്തി നേടി. ഇന്നലെ 43 രോഗികളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 5,25,386 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,54,778 കോവിഡ് പരിശോധനകൾ നടത്തി. ഇതോടെ ഇതുവരെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 86.61 കോടിയായി ഉയർന്നു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,25,028 ആണ്. ഇത് മൊത്തം പോസിറ്റീവ് കേസുകളിൽ 0. 29 ശതമാനമാണ്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനം. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 4,29,53,980 പേർ ഇതുവരെ രോഗമുക്തി നേടി. നിലവിൽ രോഗമുക്തി നിരക്ക് 98.51 ശതമാനമാണ്.

Eng­lish summary;18,840 new covid cas­es in india

You may also like this video;

Exit mobile version