Site iconSite icon Janayugom Online

അച്ഛന് കരള്‍ നല്‍കി 19കാരി മകള്‍

പത്തനംതിട്ടയില്‍ അച്ഛന് കരള്‍ പകര്‍ത്തു നല്‍കി മകള്‍ മാതൃക. കൊടുമൺ പ്രദീപ് ഭവനത്തിൽ 47കാരൻ പ്രദീപ് ജി കുറുപ്പ് കരൾരോഗബാധിതനായി അഞ്ചുവർഷമായി ചികിത്സയിലായിരുന്നു. വീട്ടമ്മയായ ഭാര്യ സിനിയും വിദ്യാർഥികളായ മക്കൾ അരുണും അമൃതയും അടങ്ങുന്ന കുടുംബത്തിന്റെ നെടുംതൂണായിരുന്നു പ്രദീപ്. ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഇദ്ദേഹം ജോലിചെയ്തിരുന്നത്. രോഗിയായതോടെ ജോലി നിർത്തേണ്ടിവന്നു. മക്കളുടെ പഠനം നിലച്ചു.

പ്രദീപിന്റെ ചികിത്സയ്ക്കുപോലും പണം കണ്ടെത്താൻ കഴിയാതെയായി. കരൾ മാറ്റിവെച്ചില്ലെങ്കിൽ പ്രദീപിന്റെ ജീവന് ആപത്താണെന്ന് ഡോക്ടർമാർ പറഞ്ഞു. ആര് കരൾ നൽകുമെന്നായപ്പോൾ, 19 കാരി മകൾ അമൃത സ്വയം അത് നൽകാൻ മുന്നോട്ടുവരുകയായിരുന്നു. കരൾ മാറ്റിവെക്കുന്നതിന് പണം സ്വരൂപിക്കാനും ഏറെ ബുദ്ധിമുട്ടി. നാട്ടുകാരുടെ സഹായം തേടി. കുറച്ചുതുക കിട്ടി. അമർഷാൻ എന്ന സന്നദ്ധസംഘടനയും സഹായത്തിനെത്തി. അവരുടെ ഇടപെടലിൽ തുക സ്വരൂപിക്കാനായി. വെള്ളിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ, അമൃതയുടെ കരളിന്റെ ഒരുഭാഗം സ്‌നേഹനിധിയായ അച്ഛന് നൽകി.

Exit mobile version