വിവാദ സമാധിയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിറഞ്ഞ നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടില്‍ ഗോപന്റെ ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പ്രമേഹം മൂലം കാലില്‍ ഒരു മുറിവുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ അസുഖങ്ങള്‍ ആണോ മരണ കാരണം എന്നത് ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വന്നാലെ സ്ഥിരീകരിക്കാനാകൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മക്കള്‍ സമാധിയിരുത്തിയതോടെയാണ് ഗോപന്റെ മരണം വാര്‍ത്തകളില്‍ ഇടം നേടിയത്. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചതോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കുകയും പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കുകയും ആയിരുന്നു.

