Site icon Janayugom Online

താലിബാന്‍ വാക്കുപാലിച്ചില്ല; 20 ഇന്ത്യക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞു

താലിബാന്‍ വാക്കുപാലിച്ചില്ലെന്നും ഇന്നും 20 ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞുവച്ചു. ധാ​ര​ണ​യ്ക്കു വി​രു​ദ്ധ​മാ​യാ​ണ് താ​ലി​ബാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഇന്ത്യക്കാരെ വിമാനത്താവളത്തില്‍ എത്താന്‍ അനുവദിച്ചില്ല. പത്ത് കിലോമീറ്ററിനകത്ത് താലിബാന്റെ 15 ചെക്ക്പോസ്റ്റുകളാണ് ഉള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

ദോ​ഹ​യി​ൽ ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​യ്ക്കു അ​നു​സൃ​ത​മാ​യി ഒ​രു സ​ർ​ക്കാ​രാ​ണ് അ​ഫ്ഗാ​നി​ൽ വേ​ണ്ട​ത്. ഇക്കാര്യത്തില്‍ അഫ്ഗാനിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്ക​ൽ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളു​മാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. പാ​ർ​ല​മെ​ൻറ് മ​ന്ദി​ര​ത്തി​ൽ യോഗം പുരോഗമിക്കുകയാണ്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റാണ് സ​ർ​വ​ക​ക്ഷി​യോ​ഗം യോഗം.

ENGLISH SUMMARY:20 Indi­ans detained at air­port by taliban
You may also like this video

Exit mobile version