Site iconSite icon Janayugom Online

2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച ചലച്ചിത്ര ഗ്രന്ഥം നഷ്ടസ്വപ്നങ്ങള്‍

ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് വിജയികളെ പ്രഖ്യാപിച്ചത്.  പ്രത്യേക ജൂറി പരാമര്‍ശം ഗ്രന്ഥം നഷ്ടസ്വപ്നങ്ങള്‍.  ഗ്രന്ഥകര്‍ത്താവ് ഷീബ എം കുര്യന്‍. ജിയോ ബേബിക്ക് പ്രത്യേക പരാമർശം: ചിത്രം ഫ്രീഡം ഫൈറ്റ്.

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറി ചിത്രങ്ങളെല്ലാം കണ്ട് വിലയിരുത്തിയിരുന്നു.

മമ്മൂട്ടി, മകൻ ദുൽഖർ സൽമാൻ, മോഹൻലാൽ, മകൻ പ്രണവ് എന്നിവരുടെ ചിത്രങ്ങൾ പരസ്പരം മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിലെ വലിയ പ്രത്യേകത. മികച്ച ചലച്ചിത്ര ഗ്രന്ഥം ചമയം. ചലചിത്ര ലേഖനം മലയാള സിനിമയിലെ ആണൊരുത്തന്മാർ.

ഇവർക്കൊപ്പം  ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്.

പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ദിലീപ്, ബിജു മേനോൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ജോജു ജോർജ്, ചെമ്പൻ വിനോദ്, ആസിഫ് അലി, നിവിൻ പോളി, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങളും അവർഡിനായി മത്സരിക്കുന്നുണ്ട്. 142 ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്.  രണ്ട് സിനിമകള്‍ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടു.

Exit mobile version