Site iconSite icon Janayugom Online

രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും വർധന; 21,566 പുതിയ കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 21,566 പേര്‍ക്കു കൂടി കോവി‍‍ഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസത്തിന് ശേഷമാണ് ഇന്നലെ കോവിഡ് രോഗികള്‍ ഇരുപതിനായിരം കടക്കുന്നത്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനമാണ്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1,48,881 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 45 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 18,294 പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.51 ശതമാനമാണ്. രോഗബാധിതർ മറ്റുള്ളവരുമൊത്ത് ഇടപഴകുന്നത് കർശനമായി തടയണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

ഇന്നലെ രാജ്യത്ത് 20,557 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്ത 15,528 കേസുകളെക്കാള്‍ 32 ശതമാനം വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. 40 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5.26 ലക്ഷമായി. സജീവ കേസുകളുടെ എണ്ണം 1.45 ലക്ഷത്തിലധികമാണ്.

കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതില്‍ ലോകാരോഗ്യ സംഘടനയും ആശങ്ക രേഖപ്പെടുത്തി. പുതിയ കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാന്‍ തയാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടനാ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്ത് ഇന്നലെ 2662 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3188 പേര്‍ രോഗമുക്തി നേടി.

Eng­lish sum­ma­ry; 21,566 new covid cas­es in the country

You may also like this video;

Exit mobile version