Site iconSite icon Janayugom Online

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ പീ‍ഡിപ്പിച്ച സംഭവത്തില്‍ 22കാരന്‍ പിടയില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനംനല്‍കി തലയോലപ്പറമ്പ് സ്വദേശിയായ 16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 22കാരന്‍ പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിനീഷിനെയാണ് തലയോലപ്പറമ്പ് പൊലീസ് പിടികൂടിയത്. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം വീട്ടിലെത്തി കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയതിനു ശേഷമാണ് പ്രതി വീട്ടിലെത്തിയിരുന്നത്. 

മൂന്നുനാലു മാസങ്ങൾക്കു മുമ്പ് സംശയാസ്പദ സാഹചര്യത്തിൽ പെൺകുട്ടിയുടെ വീടിന് പരിസരത്ത് വച്ച് കണ്ട ഇയാളെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചെങ്കിലും പരാതി ലഭിക്കാത്തതിനാൽ പൊലീസിന് നടപടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. പീഡന വിവരം പുറത്ത് പറയുമെന്നും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ശാരീരിക പീഡനം തുടരുകയുമായിരുന്നു. നിരന്തര പീഡനത്തെയും ഭീഷണിയെയും തുടർന്ന് പെൺകുട്ടിയും കുടുംബവും പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Exit mobile version