Site iconSite icon Janayugom Online

ഒഡീഷയിൽ 22 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; രണ്ട് പേർ പിടിയിൽ

ഒഡീഷയിലെ മയൂർഭഞ്ചിൽ 22കാരിയെ 5 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബംഗിരിപോസി എന്ന പ്രദേശത്ത് നിന്ന് ജോലിയെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന യുവതിയെ പരിചയമുള്ള രണ്ട് പേർ കാറിൽ കയറ്റികൊണ്ടുപോകുകയായിരുന്നു. 

ബംഗിർപോസിയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഉഡാല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലത്തേക്കാണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് മറ്റ് മൂന്ന് പേർ കൂടി കാറിൽ കയറുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് എസ്ഡിപിഒ ഹൃഷികേശ് നായിക് മാധ്യമങ്ങളോട് പറഞ്ഞു.

പിന്നീട് തന്നെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണെന്നും നായക് പറഞ്ഞു. 

Exit mobile version