കോതമംഗലത്ത് ടി ടി സി വിദ്യാർത്ഥിനി സോന ഏൽദോസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ റമീസിൻ്റെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യും. സംഭവത്തിൽ കൂടുതൽ പേരെ പ്രതിചേർക്കുമെന്നും പൊലീസ് അറിയിച്ചു. റമീസിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഇന്നലെ റമീസിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, റമീസിൻ്റെ കുടുംബം വീട് പൂട്ടി പോയതായാണ് സൂചന. കേസുമായി ബന്ധപ്പെട്ട് സോനയുടെ കുടുംബവും കൂട്ടുകാരി ജോൺസിയും പൊലീസിന് വിശദമായ മൊഴി നൽകും. അന്വേഷണ സംഘം ഇന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ശേഖരിക്കും.
കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ; പ്രതിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും

