26 കോടി രൂപയുടെ സൈബർ തട്ടിപ്പ് കേസിൽ കൊല്ലം അഞ്ചൽ സ്വദേശിനി സുജിതയെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഷെയർ ട്രേഡിങ്ങിൻ്റെ മറവിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പരാതിക്കാരൻ തട്ടിപ്പുകാർക്ക് കൈമാറിയ പണം സ്വീകരിച്ച അക്കൗണ്ടുകളിലൊന്ന് സുജിതയുടേതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സുജിതയെ കസ്റ്റഡിയിലെടുത്തതും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തതും. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
26കോടിയുടെ സൈബർ തട്ടിപ്പ് കേസ്; അഞ്ചൽ സ്വദേശിനി അറസ്റ്റില്‍

