Site iconSite icon Janayugom Online

28,300 മുൻഗണനാ റേഷൻ കാർഡുകള്‍ കൂടി; വിതരണോദ്ഘാടനം ഇന്ന് മന്ത്രി ജി ആർ അനിൽ നിർവഹിക്കും

സംസ്ഥാനത്ത് 28,300 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡുകൾ നല്‍കുന്നു. കാര്‍ഡുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങില്‍ ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും. നഗരസഭാ കൗൺസിലർ ഹരികുമാർ സി, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഹിമ കെ, ജില്ലാ സപ്ലൈ ഓഫിസർ സിന്ധു കെ വി തുടങ്ങിയവർ പങ്കെടുക്കും. 

Exit mobile version