Site iconSite icon Janayugom Online

ഷൊർണ്ണൂരിൽ 3 വിദ്യാർത്ഥിനികളെ കാണാതായി

പാലക്കാട് ഷൊർണ്ണൂരിൽ 3 വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. കൂനത്തറ സ്വദേശി ശാസ്ത, കൈലിയാട് സ്വദേശി അനുഗ്രഹ, ദേശമംഗലം സ്വദേശി കീർത്തന എന്നീ വിദ്യാർത്ഥിനികളെയാണ് ഇന്ന് രാവിലെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്. മൂവരും ഷൊർണൂർ സെൻ്റ് തെരേസ കോൺവെന്റിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. പൊലീസ് അന്വേഷണത്തിൽ ഇവരുടെ അവസാന മൊബൈൽ ഫോൺ ലൊക്കേഷൻ കോയമ്പത്തൂരിലെ ഉക്കടമാണ്.  ഈ പ്രദേശം അടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version