കെഎസ്‌ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം 121 കോടി രൂപ നൽകിയിരുന്നു. ഒമ്പത് മാസത്തിനുള്ളിൽ 1380 കോടിയാണ് കോർപറേഷന് സർക്കാർ സഹായമായി ലഭിച്ചത്. ഈവർഷത്തെ ബജറ്റ് വകയിരുത്തിയിട്ടുള്ളത് 900 കോടിയാണ്. രണ്ടാം എല്‍ഡിഎഫ് സർക്കാർ 5084 കോടി രൂപ കെഎസ്‌ആർടിസിക്കായി നീക്കിവച്ചു.
ഒന്നാം എല്‍ഡിഎഫ് സർക്കാർ 4936 കോടി നൽകി. രണ്ട് എൽഡിഎഫ് സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത് 10,020 കോടി രൂപയാണ്. കഴിഞ്ഞ മാസം 121 കോടി നൽകിയിരുന്നു. ഈ വർഷം അനുവദിച്ചത് 1380 കോടി രൂപയാണ്.
English Summary: 30 crore more allocated to KSRTC; Finance Minister KN Balagopal
You may also like this video