Site iconSite icon Janayugom Online

എരുമേലി വിമാനത്താവളത്തിന് 307ഏക്കര്‍ കൂടി ഏറ്റെടുക്കും:മന്ത്രി കെ രാജൻ

എരുമേലി വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി കെ രാജൻ. ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കറിന് പുറമെ എസ്റ്റേറ്റിന് പുറത്തുനിന്നും 307 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കും. എസ്റ്റേറ്റ് ഭൂമിക്ക് പുറമെ 301 ഹെക്ടർ ഭൂമി കൂടി അധികമായി വേണമെന്ന് ഏവിയേഷൻ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. 

ലാന്റ് അക്വിസിഷൻ നടപടിയിലൂടെ എസ്റ്റേറ്റ് ഭൂമി വിമാനത്താവളത്തിനായി ഏറ്റെടുക്കാനുള്ള നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ട് പോവുകയാണ്. ഇവിടെ സാമൂഹികാഘാത പഠനം ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണ്. ശേഷിക്കുന്ന നടപടി ക്രമങ്ങളും പൂർത്തിയാക്കുന്നതിനു പിന്നാലെ വില നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കും.
നിലവിലുള്ള സിവില്‍ കേസ് സർക്കാരിന് അനുകൂലമായാൽ പണം നൽകാതെ തന്നെ ഭൂമി ഏറ്റെടുക്കാനാവും. മറിച്ചായാൽ എൽഎആർആർ 2013 പ്രകാരം പണം നൽകേണ്ടി വരും. 

ആ സമയത്ത് തർക്കം പരിഹരിക്കാനായില്ലെങ്കിൽ പണം കോടതിയിൽ കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനവാസ മേഖലയും കാർഷിക മേഖലയും നിർബന്ധമായും ബഫർ സോണിൽ നിന്നും ഒഴിവാക്കണമെന്നത് സർക്കാർ നയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry: 307 more acres will be acquired for Erumeli air­port: Min­is­ter K Rajan

You may also like this video

Exit mobile version