ഇലവുംതിട്ടയിലെ പീഡനകേസിൽ ഇതുവരെ രജിസ്റ്റർ ചെയ്‌തത് 31 കേസുകൾ.ഇതിൽ 48 പ്രതികളെ അറസ്റ്റ് ചെയ്‌തപ്പോൾ 11 പ്രതികൾ ഇപ്പോഴും കാണാമറയത്താണ് . പെൺകുട്ടിയുടെ നാട്ടുകാരനും സഹപഠികളുമുൾപ്പടെയാണ് അറസ്റ്റിലായത്. പ്രതികൾക്ക് സഹായം നൽകിയവരും പീഡനത്തിന് കൂട്ടുനിന്നു സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർമാരും പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രായപൂർത്തിയാകാത്തവരും പ്രതി പട്ടികയിലുണ്ട്.
വിദേശത്തുള്ള 2 പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിക്കും. ഒരാൾ സംസ്ഥാനത്തിനു പുറത്താണെന്നാണു സൂചന. പ്രതികളിൽ ഒരാൾ പോക്സോ കേസിൽ നിലവിൽ ജയിലിലാണ്. ഒരു പ്രതിക്കെതിരെ 2 കേസുകളുണ്ട്. പത്തനംതിട്ടയിൽ റജിസ്റ്റർ ചെയ്ത ഒരു കേസ് തിരുവനന്തപുരം കല്ലമ്പലം സ്റ്റേഷനിലേക്കു കൈമാറിയിരുന്നു. ഇതുവരെ റജിസ്റ്റർ ചെയ്ത ആകെ ആറു കേസുകളിൽ കോടതി കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

