22 January 2026, Thursday

Related news

January 14, 2026
January 11, 2026
January 11, 2026
January 5, 2026
December 28, 2025
December 27, 2025
December 26, 2025
December 23, 2025
December 9, 2025
December 6, 2025

ഇലവുംതിട്ട പീഡനത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്‌തത്‌ 31 കേസുകൾ; പ്രതികളിൽ അതിജീവിതയുടെ നാട്ടുകാരനും സഹപാഠികളും

Janayugom Webdesk
പത്തനംതിട്ട
January 15, 2025 7:03 pm

ഇലവുംതിട്ടയിലെ പീഡനകേസിൽ ഇതുവരെ രജിസ്റ്റർ ചെയ്‌തത്‌ 31 കേസുകൾ.ഇതിൽ 48 പ്രതികളെ അറസ്റ്റ് ചെയ്‌തപ്പോൾ 11 പ്രതികൾ ഇപ്പോഴും കാണാമറയത്താണ് . പെൺകുട്ടിയുടെ നാട്ടുകാരനും സഹപഠികളുമുൾപ്പടെയാണ് അറസ്റ്റിലായത്. പ്രതികൾക്ക് സഹായം നൽകിയവരും പീഡനത്തിന് കൂട്ടുനിന്നു സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർമാരും പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രായപൂർത്തിയാകാത്തവരും പ്രതി പട്ടികയിലുണ്ട്.

വിദേശത്തുള്ള 2 പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിക്കും. ഒരാൾ സംസ്ഥാനത്തിനു പുറത്താണെന്നാണു സൂചന. പ്രതികളിൽ ഒരാൾ പോക്സോ കേസിൽ നിലവിൽ ജയിലിലാണ്. ഒരു പ്രതിക്കെതിരെ 2 കേസുകളുണ്ട്. പത്തനംതിട്ടയിൽ റജിസ്റ്റർ ചെയ്ത ഒരു കേസ് തിരുവനന്തപുരം കല്ലമ്പലം സ്റ്റേഷനിലേക്കു കൈമാറിയിരുന്നു. ഇതുവരെ റജിസ്റ്റർ ചെയ്ത ആകെ ആറു കേസുകളിൽ കോടതി കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.