Site iconSite icon Janayugom Online

ഇൻവെസ്റ്റ് കേരളയിൽ ഒരു ദിവസം പ്രഖ്യാപിച്ചത് 33,000 കോടിയുടെ നിക്ഷേപങ്ങള്‍; കൂടുതൽ വന്‍കിട നിക്ഷേപക പദ്ധതികളുടെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന

കൊച്ചിയിൽ ഇന്നലെ ആരംഭിച്ച ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ പ്രഖ്യാപിച്ചത് 33,000 കോടിയുടെ നിക്ഷേപങ്ങള്‍. സമാപന ദിവസമായ ഇന്ന് കൂടുതൽ വന്‍കിട നിക്ഷേപക പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ഇൻവെസ്റ്റ് കേരള ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് നേതാവും മുന്‍ വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി ചടങ്ങില്‍ പങ്കെടുക്കും. 

കേരളം 2047 എന്ന സെക്ഷനോടുകൂടിയാകും നിക്ഷേപക സംഗമം അവസാനിക്കുക.നിക്ഷേപ സംഗമത്തിന്റെ പരിണിതഫലം വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ എത്ര കോടി രൂപയുടെ നിക്ഷേപമാകും കേരളത്തില്‍ എത്തുകയെന്നതില്‍ ഏറെക്കുറെ ചിത്രം തെളിയും. മലേഷ്യ, ഫ്രാന്‍സ് രാജ്യങ്ങളുടെ പങ്കാളിത്തം ഇന്നത്തെ നിക്ഷേപക സംഗമത്തില്‍ ഉണ്ടാകും.

നിക്ഷേപക നിര്‍ദേശങ്ങളുമായി എത്തുന്ന സംരംഭകരുമായി താല്പര്യ പത്രത്തിന് കൈകൊടുക്കുന്ന സര്‍ക്കാര്‍,അവ നടപ്പിലാക്കാനാകും പരമാവധി ശ്രമിക്കുക.അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ അഡാനി ഗ്രൂപ്പ് കേരളത്തിലെ വിവിധ പദ്ധതികളിലായി 30,000 കോടി രൂപയാകും നിക്ഷേപിക്കുക.ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഇപ്പോള്‍ 850 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് കഴിഞ്ഞു.ഐടി, ഭക്ഷ്യസംസ്‌കരണ മേഖലകളില്‍ വമ്പന്‍ നിക്ഷേപത്തിനാണ് ലുലു ഗ്രൂപ്പ് തയ്യാറെടുക്കുന്നത്.

Exit mobile version