Site iconSite icon Janayugom Online

രാജ്യത്ത് 3712 കോവിഡ് രോഗികള്‍; ടിപിആര്‍ 0.84 ശതമാനം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3712 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 35 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 3000ല്‍ താഴെയായിരുന്നു മുന്‍പ് രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി 0.84 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 19,509 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 2584 പേര്‍ രോഗമുക്തി നേടിയത്. അഞ്ച് പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 

Eng­lish Summary:3712 covid patients in the country
You may also like this video

Exit mobile version