ഒമാനിലെ മുസന്ദം ഉപദ്വീപിൻ്റെ തെക്ക് ഭാഗത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചതനുസരിച്ച് ചൊവ്വാഴ്ചയാണ് സംഭവം. മുസന്ദത്തിന് തെക്ക് 4.6$ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 5 കിലോമീറ്റർ ആഴത്തിലായിരുന്നു. യുഎഇ സമയം വൈകുന്നേരം 4.40നാണ് ഈ മേഖലയിൽ ഭൂചലനം ഉണ്ടായത്.
യുഎഇയിലെ താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടെങ്കിലും, രാജ്യത്ത് യാതൊരുവിധ നാശനഷ്ടങ്ങളോ പ്രത്യാഘാതങ്ങളോ ഇത് ഉണ്ടാക്കിയിട്ടില്ലെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു.
ഒമാനിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ആളപായമില്ല

