22 January 2026, Thursday

Related news

January 9, 2026
January 3, 2026
January 3, 2026
January 1, 2026
December 30, 2025
December 27, 2025
December 23, 2025
December 19, 2025
December 19, 2025
December 19, 2025

ഒമാനിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ആളപായമില്ല

Janayugom Webdesk
ഷാർജ
November 5, 2025 5:53 pm

ഒമാനിലെ മുസന്ദം ഉപദ്വീപിൻ്റെ തെക്ക് ഭാഗത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചതനുസരിച്ച് ചൊവ്വാഴ്ചയാണ് സംഭവം. മുസന്ദത്തിന് തെക്ക് 4.6$ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 5 കിലോമീറ്റർ ആഴത്തിലായിരുന്നു. യുഎഇ സമയം വൈകുന്നേരം 4.40നാണ് ഈ മേഖലയിൽ ഭൂചലനം ഉണ്ടായത്.
യുഎഇയിലെ താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടെങ്കിലും, രാജ്യത്ത് യാതൊരുവിധ നാശനഷ്ടങ്ങളോ പ്രത്യാഘാതങ്ങളോ ഇത് ഉണ്ടാക്കിയിട്ടില്ലെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.