Site iconSite icon Janayugom Online

പാമ്പ് കടിയേറ്റ് മരിച്ചാൽ 4 ലക്ഷം രൂപ; പുതിയ മാനദണ്ഡം പുറത്തിറക്കി

പാമ്പ് കടിയേറ്റ് മരിച്ചാൽ ദുരന്ത പ്രതികരണനിധിയിൽ നിന്ന് 4 ലക്ഷം രൂപ നൽകാൻ തീരുമാനം. പുതുക്കിയ മാനദണ്ഡം പ്രകാരം പാമ്പ് കടിയേറ്റുള്ള മരണം പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. മനുഷ്യ വന്യ ജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡത്തിന് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അന്തിമരൂപം നല്‍കിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. 

വന്യമൃഗ സംഘർഷത്തെ പ്രതിരോധിക്കുന്നതിനിടയിൽ കിണറുകള്‍, മതില്‍, വേലികള്‍, ഉണക്കുന്ന അറകള്‍, എം.എസ്.എം.ഇ. യൂണിറ്റുകള്‍ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ വരെ അനുവദിക്കും.

Exit mobile version