Site icon Janayugom Online

കുരുമുളക് മോഷ്ടിച്ച മൂന്ന് യുവാക്കളും വ്യാപാരിയും പൊലീസ് പിടിയില്‍

ഉണക്കാനിടുന്ന കുരുമുളക് മോഷണം നടത്തിയ യുവാക്കളേയും മോഷണമുതല്‍ വാങ്ങിയ വ്യാപാരിയും കട്ടപ്പന പൊലീസ് പിടിയില്‍. കുറച്ച് നാളുകളായി കട്ടപ്പന, തങ്കമണി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് കുരുമുളക് മോഷണം നടത്തിയിരുന്ന കട്ടപ്പന കല്ലുകുന്ന് പീടികപ്പുരയിടത്തില്‍ വീട്ടില്‍ അഖില്‍ (27), കല്യാണതണ്ട് പയ്യംപള്ളിയില്‍ രഞ്ജിത് (29),   വാഴവര കൗന്തി ഭാഗത്ത് കുഴിയത്ത് വീട്ടില്‍ ഹരികുമാര്‍ (30)  എന്നിവരേയും  ഇവര്‍ കൊണ്ടുവരുന്ന മോഷണമുതല്‍ വാങ്ങിയ കട്ടപ്പനയിലെ മലഞ്ചരക്ക് വ്യാപാരിയായ  സാഗരാ ജംഗ്ഷന്‍ ഭാഗത്ത് കരമരുതുങ്കല്‍ വീട്ടില്‍ താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സിംഗിള്‍മോന്‍ (44) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

വിവിധ പ്രദേശങ്ങളില്‍ ഉണക്കുവാന്‍ ഇടുന്ന കുരുമുളകാണ് ഇവര്‍ മോഷ്ടിച്ചുകൊണ്ട് വരുന്നത്. ഉണക്ക് പാകമാകാത്തതും പോറ്റിയെടുക്കാത്ത ചൊള്ളോടുകൂടിയ കുരുമുളക് കുറഞ്ഞ വിലയ്ക്കാണ് വ്യാപാരി ഇവരില്‍ നിന്ന് വാങ്ങിയത്. സിംഗിള്‍മോന്റെ കടയില്‍ നിന്നും മോഷണമുതല്‍ പൊലീസ് കണ്ടെത്തി.  നിലവില്‍ മൂന്ന് കേസുകളാണ് ഇവരുടെ പേരില്‍ എടുത്തിരിക്കുന്നത്. കൂടുതല്‍ കേസുകള്‍ ഉണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.

മോഷണകേസിലെ പ്രതികള്‍ കൊലപാതകം, അടിപിടി, ഗഞ്ചാവ് കച്ചവടം തുടങ്ങിയ നിരവധി കേസ്സുകളില്‍  പ്രതിയാണെന്ന് പൊലീസ് പറയുന്നു.  തുടര്‍ച്ചയായി ഉണ്ടായ മോഷണങ്ങളെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ്  കട്ടപ്പന ഡിവൈഎസ്പി പി വി ബേബി എന്നിവരുടെ  നിര്‍ദ്ദേശാനുസരണം കട്ടപ്പന പോലീസ് ഇന്‍സ്‌പെക്ടമാരായ എന്‍ സുരേഷ്‌കുമാര്‍, സുനേഖ് എന്‍ ജെ, ഡിജു, സജി, ഷാജി, ജോസഫ്, എഎസ്‌ഐ സന്തോഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുമേഷ്, സിപിഒമാരായ മനു, അല്‍ബാഷ്, സനീഷ് എന്നിവരുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Eng­lish Sum­ma­ry: 4 peo­ple were arrest­ed for steal­ing pepper
You may also like this video

Exit mobile version