Site icon Janayugom Online

കാറില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് 4 വര്‍ഷം കഠിന തടവ്

കാറില്‍ 2 കി.ഗ്രാം. കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ പ്രതികള്‍ക്ക് 4 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. മട്ടാഞ്ചേരി രാമേശ്വരം പാണ്ടിക്കുടി സ്വദേശികളായ ചക്കാലക്കല്‍ ജോണ്‍ പോള്‍(35), ചക്കാലക്കല്‍ ആന്റണി റെയ്‌സണ്‍(36) എന്നിവരെയാണ് തൊടുപുഴ എന്‍ഡിപിഎസ് കോടതി ജഡ്ജി ഹരികുമാര്‍ കെ.എന്‍. ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. 2017 മാര്‍ച്ച് 26ന് ആണ് കേസിനാസ്പദമായ സംഭവം. ദേശീയപാത 183ല്‍ മഞ്ചുമലയിലെ 66 കെവി കെഎസ്ഇബി സബ് സ്റ്റേഷന് സമീപത്ത് വച്ചാണ് കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ ഇരുവരും പിടിയിലായത്.
വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ്. ഷാജിയുടെ നേതൃത്വത്തിലാണ് കേസ് പിടികൂടിയത്. പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം.എന്‍. ശിവപ്രസാദ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. രാജേഷ് ഹാജരായി. 

Eng­lish sum­ma­ry; 4 years rig­or­ous impris­on­ment in the case of smug­gling cannabis

you may also like this video;

Exit mobile version