Site iconSite icon Janayugom Online

ഒഡീഷയിൽ പശുവിൻറെ വയറ്റിൽ നിന്ന് 40 കിലോഗ്രാം പ്ലാസ്റ്റിക് വസ്തുക്കൾ പുറത്തെടുത്തു

ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ സർക്കാർ മൃഗാശുപത്രിയിൽ തെരുവ് പശുവിന്റെ വയറ്റിൽ നിന്ന് 40 കിലോഗ്രാം ഭാരമുള്ള പോളിത്തീൻ ബാഗുകൾ പോലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ മൃഗഡോക്ടർമാർ നീക്കം ചെയ്തു. 

അഞ്ച് വയസ് പ്രായം വരുന്ന പശുവിന്റെ വയറ്റിൽ നിന്ന് ഏകദേശം മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പോളിത്തീൻ ബാഗുകളും മറ്റ് ദഹിക്കാത്ത വസ്തുക്കളും പുറത്തെടുത്തതായി ഗഞ്ചം ചീഫ് ജില്ലാ വെറ്ററിനറി ഓഫീസർ (സിഡിവിഒ) അഞ്ജൻ കുമാർ ദാസ് പറഞ്ഞു. 

ശസ്ത്രക്രിയയ്ക്ക് ശേഷം പശു സാധാരണഗതിയിലാകുകയാണെന്നും ഒരു ആഴ്ചയോളം ആശുപത്രിയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പോളിത്തീൻ ബാഗുകളിൽ ഉപേക്ഷിക്കുന്ന അവശിഷ്ടങ്ങൾ തിന്നു ജീവിക്കുന്ന അലഞ്ഞുതിരിയുന്ന പശുക്കളുടെ വയറ്റിൽ പ്ലാസ്റ്റിക് നിറയുകയും ഇത് മൃഗങ്ങളുടെ കുടലിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്യുമെന്നും ശ്രദ്ധിക്കാതിരുന്നാൽ അവ മരിക്കുമെന്നും ശസ്ത്രക്രിയ നടത്തിയ സംഘത്തെ നയിച്ച സത്യ നാരായൺ കാർ പറഞ്ഞു.

രണ്ട് ദിവസം പശുവിന് സ്പോട്ട് ചികിത്സ നൽകിയിട്ടും പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്ന് ഞായറാഴ്ച ഹിൽപത്‌ന പ്രദേശത്ത് നിന്ന് പശുവിനെ ഒരു മൃഗ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

മലമൂത്ര വിസർജ്ജനത്തിനും മൂത്രമൊഴിക്കുന്നതിനും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ, കുറച്ചു കാലമായി പശു അതീവ വേദന അനുഭവിക്കുകയായിരുന്നു. 

Exit mobile version