ബിഹാറിലെ ജാതി സെന്‍സസിനിടെ ഞെട്ടിപ്പിക്കുന്നതും കൗതുകകരവുമായ ഒരു വെളിപ്പെടുത്തല്‍. അർവാൾ ജില്ലയിലെ റെഡ് ലൈറ്റ് ഏരിയയിൽ രൂപ്ചന്ദ് എന്ന വ്യക്തിയുടെ സെന്‍സസ് കോളത്തിലാണ് ഭാര്യമാരുടെ എണ്ണം 40 എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
40 സ്ത്രീകളുടെയും ഭര്‍ത്താവിന്റെയും കുട്ടികളുടെ പിതാവിന്റെയും പേര് ചേര്‍ക്കേണ്ടിടത്ത് മറുപടിയായി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതും രൂപ്ചന്ദ് എന്നാണ്. റെഡ് ലൈറ്റ് ഏഴാം നമ്പർ വാർഡിൽ താമസിക്കുന്നവർ പാട്ടും നൃത്തവും നടത്തി ഉപജീവനം തേടുന്നതായും സ്ഥിരമായ വിലാസമില്ലാത്തവരാണെന്നതാണ് മറ്റൊരു കൗതുകം. ഈ സംഭവം സമീപ പ്രദേശങ്ങളിൽ ചർച്ചാവിഷയമാണിപ്പോള്‍.
English Sammury: Bihar caste census: 40 women, one husband