Site icon Janayugom Online

സ്കൂള്‍ അടച്ചുപൂട്ടല്‍: കോവിഡ് കാലത്ത് ആത്മഹത്യ ചെയ്തത് 415 കുട്ടികള്‍

covid

കോവിഡ് മഹാമാരിക്കാലത്ത് ജപ്പാനില്‍ ആത്മഹത്യ ചെയ്തത് 415 ഓളം കുട്ടികളെന്ന് റിപ്പോര്‍ട്ടുകള്‍. കൊറോണയെത്തുടര്‍ന്ന് സ്കൂളുകളും ക്ലാസുകളും അടച്ചിട്ടതാണ് കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ജപ്പാനിലെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളില്‍ വ്യക്തമാക്കുന്നു. 1947 ന് ശേഷം രേഖപ്പെടുത്തുന്ന എറ്റവും ഉയര്‍ന്ന കണക്കാണിത്.
ഏഴ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് ഉണ്ടായിരുന്നത് ജപ്പാനിലായിരുന്നു. എന്നാല്‍ രാജ്യവ്യാപകമായി നടപ്പാക്കിയ വിവിധ പദ്ധതികളുടേയും പ്രവര്‍ത്തനങ്ങളുടേയും ഫലമായി 2009 മുതല്‍ തുടര്‍ച്ചയായ 10 വര്‍ഷം ജപ്പാനില്‍ ആത്മഹത്യാ നിരക്കില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു.
ക്ലാസുകള്‍ പുനഃരാരംഭിച്ച സാഹചര്യത്തില്‍ 127 കുട്ടികള്‍ വീതം 30 ദിവസങ്ങളോളം സ്‌കൂളുകളില്‍ ഹാജരാകുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂള്‍ വിദ്യാഭ്യാസ രീതിയിലും വീടുകളിലെ സാഹചര്യങ്ങളിലും കൊറോണ കാലത്ത് വന്ന മാറ്റങ്ങള്‍ കുട്ടികളെ പ്രതികൂലമായി ബാധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

Eng­lish Sum­ma­ry:  415 chil­dren com­mit­ted sui­cide dur­ing the covid period

 

You may like this video also

Exit mobile version