കോവിഡ് ബാധിച്ച് 88 രാജ്യങ്ങളില്‍ നിന്നായി 4355 പ്രവാസി ഇന്ത്യക്കാര്‍ മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. സൗദി അറേബ്യ, യുഎഇ എന്നി രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചത്. വിദേശരാജ്യങ്ങളില്‍ വച്ച് മരിച്ച 127 പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 1,237 ഇന്ത്യന്‍ പൗരന്‍മാരാണ് സൗദി അറേബ്യയില്‍ മാത്രം മരണപ്പെട്ടത്.
894 മരണങ്ങള്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് രാജ്യങ്ങളിലുമായി ആറ് ദശലക്ഷം ഇന്ത്യാക്കാരാണുള്ളത്. ബഹ്റിന്‍ 203, കുവെെറ്റ് 668, ഒമാന്‍ 555, ഖത്തര്‍ 113 എന്നിങ്ങനെയാണ് കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കണക്ക്. ആരോഗ്യ,വ്യോമയാന മന്ത്രാലയങ്ങളുടെ മാനദണ്ഡങ്ങള്‍ പ്രകാരം മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാമെന്നും കേന്ദ്രം രാജ്യസഭയെ അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആറ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി 7,16,662 പ്രവാസി ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങിയെത്തിയതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. 330,058 പേര്‍ യുഎഇയില്‍ നിന്നും 1,37,900 പേര്‍ സൗദി അറേബ്യയില്‍ നിന്നും, 97,802 പേര്‍ കുവെെറ്റ്, 72,259 പേര്‍ ഒമാന്‍, 27,453 പേര്‍ ബഹ്റിനില്‍ നിന്നുമാണെത്തിയത്. ജനുവരി 15 വരെയുള്ള കണക്കുകളനുസരിച്ച് വിചാരണത്തടവുകാരുള്‍പ്പെടെ 7,925 ഇന്ത്യക്കാരാണ് ലോകത്തെ വിവിധ ജയിലുകളില്‍ കഴിയുന്നത്. യുഎഇയിലാണ് ഏറ്റവും കൂടുതൽ, 1,663. സൗദി അറേബ്യയിൽ 1,363, നേപ്പാൾ 1,039 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
english summary;4,355 NRIs died in covid
you may also like this video;