രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 17,073 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 45 ശതമാനം വര്‍ധനവാണ് ഇന്ന് കോവിഡ് കേസുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 94,420 പേർ ചികിത്സയിൽ കഴിയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 21 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 525020 ആയി ഉയര്‍ന്നു. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 42787606 ആയി. ഇതുവരെ 1,97,11,91,329 പേർ വാക്സിൻ സ്വീകരിച്ചു.
English summary; 45 per cent increase in covid cases in the country
You may also like this video;