പന്തളത്ത് വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിച്ചു. സംഭവത്തില്‍ കടയ്ക്കാട് കുമ്പഴയിൽ പഴയ ഓട്ടോറിക്ഷകള്‍ വാങ്ങി വില്‍പന നടത്തുന്ന സ്ഥാപനം നടത്തുന്ന ഷാജിയെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു ഇയാൾ അത്രിക്രമിച്ച് വീട്ടിൽ കയറി വീട്ടമ്മയുടെവായില്‍ തുണി തിരുകി പീഡിപ്പിക്കുകയായിരുന്നു. ഭയം കാരണം ഇവർ ആദ്യം സംഭവം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ വീണ്ടും കാണണം എന്ന് പറഞ്ഞതോടെ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
48 കാരിയായ വീട്ടമ്മയാണ് പൊലീസിൽ പരാതിയുമായി എത്തിയത്. രണ്ട് മക്കളും ഭർത്താവുമുള്ള സ്ത്രീയാണ് പീഡനത്തിനിരയായത്. ശനിയാഴ്ച രാത്രി വീട്ടില്‍ മറ്റാരും ഉണ്ടാകില്ലെന്ന് മനസിലാക്കിയ ശേഷമാണ് ഇയാൾ അത്രിക്രമിച്ച് കയറിയതും പീഡിപ്പിച്ചതും. പ്രതിക്ക് ഭാര്യയും മക്കളുമുണ്ട്.
English Summary: 45 year old arrested for sexualy assult women
You may also like this video