Site icon Janayugom Online

സം​സ്ഥാ​ന​ത്ത് 49 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ; ആ​കെ രോ​ഗ ബാ​ധി​ത​ർ 230

സം​സ്ഥാ​ന​ത്ത് 49 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർജ്ജ്. തൃ​ശൂ​ർ 10, കൊ​ല്ലം എട്ട്, എ​റ​ണാ​കു​ളം ഏഴ്, മ​ല​പ്പു​റം ആറ്, ആ​ല​പ്പു​ഴ മൂന്ന്, പാ​ല​ക്കാ​ട് മൂന്ന്, കോ​ഴി​ക്കോ​ട് രണ്ട്, കാ​സ​ർ​ഗോ​ഡ് രണ്ട്, തി​രു​വ​ന​ന്ത​പു​രം ഒന്ന്, പ​ത്ത​നം​തി​ട്ട ഒന്ന്, കോ​ട്ട​യം ഒന്ന്, ഇ​ടു​ക്കി ഒന്ന്, ക​ണ്ണൂ​ർ ഒന്ന്, വ​യ​നാ​ട് ഒന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മറ്റ് സംസ്ഥാനങ്ങളിലെ ഒ​മി​ക്രോ​ൺ കേസുകളുടെ എണ്ണം.

ഇ​തു​കൂ​ടാ​തെ ഒ​രു ത​മി​ഴ്​നാ​ട് സ്വ​ദേ​ശി​ക്കും ഒ​രു കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​ക്കും ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. 49 പേരില്‍ 32 പേ​ർ ലോ ​റി​സ്​ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഏ​ഴ് പേ​ർ ഹൈ ​റി​സ്​ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​താ​ണ്. 10 പേ​ർ​ക്കാ​ണ് ഇന്ന് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ ഒ​മി​ക്രോ​ൺ ബാ​ധി​ച്ച​ത്. തൃ​ശൂ​ർ നാല്, കൊ​ല്ലം മൂന്ന്, മ​ല​പ്പു​റം രണ്ട്, എ​റ​ണാ​കു​ളം ഒന്ന് എന്നിങ്ങനയാണ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ ഒ​മി​ക്രോ​ൺ ബാ​ധി​ച്ച​വരുടെ എണ്ണം.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ 230 പേ​ർ​ക്കാ​ണ് ഒ​മി​ക്രോ​ൺ കേസുകളാണ് സ്ഥി​രീ​ക​രി​ച്ച​ത്. ലോ ​റി​സ്​ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും 141 പേ​രും ഹൈ ​റി​സ്​ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ആ​കെ 59 പേ​രും എ​ത്തി​യി​ട്ടു​ണ്ട്. 30 പേ​ർ​ക്കാ​ണ് ആ​കെ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാധിച്ചത്.

eng­lish sum­ma­ry; 49 more Omi­cron in the State; Those affect­ed by the dis­ease 230

you may also like this video;

Exit mobile version