ബംഗളൂരുവില്‍ കനത്ത മഴയെത്തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 5 ആയി ഉയര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍ 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
രക്ഷാ പ്രവര്‍ത്തനത്തില്‍ ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ പങ്ക്‌ചേര്‍ന്നിട്ടുണ്ട്.
ബെംഗളൂരുവിന്റെ കിഴക്കന്‍ പ്രദേശമായ ഹൊറമാവിലെ അഗാറ മേഖലയില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.
അപകട സമയത്ത് ഏകദേശം 20ഓളം പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.