മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ തംഹിനി ഘട്ടില്‍ വിവാഹ പാര്‍ട്ടികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേര്‍ മരിക്കുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പര്‍പ്പിള്‍സ് ട്രാവല്‍സിന്റെ ഉടമസ്ഥതയിലുള്ള ബസ് പൂനെ ജില്ലയിലെ ലോഹെ ഗാവില്‍ നിന്ന് മഹാദിലെ ബിര്‍വാഡി ഗ്രാമത്തിലേക്ക് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനുള്ള ആളുകളെയും കൊണ്ട് പോകുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ മംഗാവ് ജില്ലാ ആശുപത്രിയിലും റായ്ഗഡിലെ മറ്റ് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.