Site iconSite icon Janayugom Online

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന 5 പേർ അറസ്റ്റിൽ

മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ കോഴിക്കോട് നിന്ന് കണ്ണൂർ ഗസ്റ്റ് ഹൈസിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ട ആംബുലൻസിനെ ഇവർ പിന്തുടരുകയായിരുന്നു. 

രജിസ്ട്രേഷൻ നമ്പർ ഇല്ലാത്ത വാഹനത്തിലായിരുന്നു ഇവരുടെ യാത്ര. കാറിൽ നിന്ന് വാക്കിടോക്കിയും കണ്ടെടുത്തു. 

Exit mobile version