കാലവര്‍ഷത്തിന്റെ സംഹാരതാണ്ഡവത്തില്‍ വയനാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രേഖപ്പെടുത്തിയത് റെക്കോഡ് മഴ. തിങ്കളാഴ്ച രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30വരെയുള്ള കണക്കാണിത്.
സുഗന്ധഗിരി, ലക്കിടി, മക്കിയാട്, ചെമ്പ്ര, ബാണാസുര കണ്‍ട്രോള്‍ ഷാഫ്റ്റ്, നിരവില്‍പ്പുഴ, തെറ്റമല, പുത്തുമല, പെരിയ അയനിക്കല്‍ എന്നിവിടങ്ങളിലെ മഴമാപിനികളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 300 മില്ലിമീറ്ററിന് മുകളില്‍ മഴ രേഖപ്പെടുത്തി. 409 മില്ലിമീറ്റർ മഴയാണ് തെറ്റമലയില്‍ രേഖപ്പെടുത്തിയത്. കള്ളാടിയിൽ 372.6 മില്ലിമീറ്ററും പുത്തുമലയിൽ 372 മില്ലിമീറ്റർ മഴയും പെയ്തതായി ദുരന്തനിവാരണ സേനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. അഞ്ചുദിവസത്തിനിടെ 951 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. നിരവിൽപ്പുഴയിൽ 343 മില്ലിമീറ്ററും വൈത്തിരിയിൽ 280 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. കഴിഞ്ഞ 48 മണിക്കൂറിനിടെ കള്ളാടിയിൽ 573 മില്ലിമീറ്റർ മഴയും പുത്തുമലയിൽ 572 മില്ലിമീറ്റർ മഴയുമാണ് പെയ്തത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തതും വയനാട് ജില്ലയിലാണ്. ഈ സീസണിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയതും കഴിഞ്ഞ 24 മണിക്കൂറിലാണ്. സംസ്ഥാനത്ത് 118.5 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. ഇതിന് മുമ്പ് കഴിഞ്ഞ 16നാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. അന്ന് 84.5 മില്ലിമീറ്റർ മഴയാണ് പെയ്തത്.
English Summary: 573 mm of rain fell in 48 hours in Wayanad
You may also like this video