യുപിയിൽ 582 ജുഡീഷ്യൽ ഓഫീസർമാർക്ക് സ്ഥലമാറ്റം. അലഹബാദ് ഹൈക്കോടതിയുടേതാണ് തീരുമാനം. 236 അഡീഷണൽ ജില്ലാ, സെഷൻ ജഡ്ജിമാർ, 207 സിവിൽ ജഡ്ജിമാർ (സീനിയർ ഡിവിഷൻ), 139 സിവിൽ ജഡ്ജിമാർ (ജൂനിയർ ഡിവിഷൻ) എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ജഡ്ജിമാരോട് പുതിയ നിയമന സ്ഥലത്ത് ഉടൻ എത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കാൺപീരിൽ നിന്ന് 13 ജഡ്ജിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.അലിഗഡിൽ നിന്ന് പതിനൊന്ന് ജഡ്ജിമാരെയും ബറേലിയിൽ നിന്ന് അഞ്ച് ജഡ്ജിമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്.
വാരണാസിയിലെ ഗ്യാൻവാപി പള്ളിയുടെ സർവേ നടത്താൻ തീരുമാനം എടുത്ത ജഡ്ജി രവി കുമാർ ദിവാകറും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തെ ബറേലിയിലെ ചിത്രകൂട് ജില്ലാ കോടതിയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.