Site iconSite icon Janayugom Online

ഒഡിഷയില്‍ ട്രെയിന്‍ ബോഗി കയറിയിറങ്ങി ഏഴ് തൊഴിലാളികള്‍ മരിച്ചു: മഴ നനയാതിരിക്കാന്‍ ബോഗിക്കടിയില്‍ ഇരുന്നവരാണ് മരിച്ചത്

ഒഡിഷയിലെ ജയ്‌പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനു സമീപം ചരക്ക് തീവണ്ടിക്കടിയില്‍പ്പെട്ട് ഏഴ് താെഴിലാളികള്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കനത്ത മഴയെത്തുടര്‍ന്ന് ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിക്ക് താഴെ രക്ഷതേടിയവരാണ് അപകടത്തില്‍പ്പെട്ടത്. മഴയും കാറ്റും ശക്തമായ സമയത്ത് എന്‍ജിനില്ലാത്ത ബോഗി തനിയെ നീങ്ങി ഇവരുടെ ശരീരത്തിലൂടെ കയറുകയായിരുന്നുവെന്ന് റെയില്‍വേ ഉദ്യേഗസ്ഥര്‍ അറിയിച്ചു.

റെയിൽവേയുടെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് ഏഴുപേരും. മൂന്നു തൊഴിലാളികൾ സംഭവസ്ഥലത്തും നാല് പേര്‍ ജാജ്പൂർ റോഡ് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. 

ബാലാസോറില്‍ കോറമണ്ഡല്‍ എക്സ്പ്രസ് തീവണ്ടി അപകടത്തില്‍പ്പെട്ട് 288 പേര്‍ കൊല്ലപ്പെട്ട് അഞ്ച് ദിവസത്തിനുശേഷമാണ് സംസ്ഥാനത്ത് വീണ്ടും തീവണ്ടി അപകടം ഉണ്ടാകുന്നത്.

Eng­lish Sam­mury: 6 dead, 2 seri­ous­ly injured, after a freight train ran over near Jajpur road rail­way station

Exit mobile version