Site iconSite icon Janayugom Online

മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ക്ക് ദാരുണാ ന്ത്യം

റഷ്യയിലെ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വെടിവയ്പ്പിന് പിന്നാലെ ഹാളിനകത്ത് സ്‌ഫോടനങ്ങളുണ്ടായി.
അതേസമയം കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ക്രൊക്കസ് സിറ്റി ഹാളില്‍ പ്രമുഖ ബാന്‍ഡായ പിക്‌നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പ്. പ്രദേശത്തെ എല്ലാ സാംസ്കാരിക, കായിക ഇവന്റുകളെല്ലാം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) അറിയിച്ചു, 145 പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മന്ത്രാലയം അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 115 പേരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു.

Eng­lish Summary:60 peo­ple died in the ter­ror­ist attack in Moscow

You may also like this video

Exit mobile version